Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
പട്ടാമ്പി: സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന 1.2 കിലോ ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ഷൊർണൂർ കുളപ്പുള്ളി മുളയാനിക്കുന്ന് പഴംകുളത്തിങ്കൽ മുഹമ്മദ് മുസ്തഫയിൽ (29) നിന്നാണ് കഞ്ചാവ് പിടിച്ചത്. പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ് അറിയിച്ചു.
റെയ്ഡിൽ പട്ടാമ്പി റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർമാരായ സി. ഷിബുകുമാർ, സ്റ്റാലിൻ സ്റ്റീഫൻ, സിവിൽ എക്സൈസ് ഓഫിസർ ടി.പി. അനിൽകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ ടി. പൊന്നു വാവ, എക്സൈസ് ഡ്രൈവർ ടി.എസ്. ഷജിർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.