കെ.ടെറ്റ്: അധ്യാപകർക്ക് ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അധ്യാപകർക്ക് കെ.ടെറ്റ് യോഗ്യത നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2010 ആഗസ്റ്റ് 23 മുതൽ 2025 സെപ്റ്റംബർ ഒന്നുവരെ സർവിസിൽ കയറിയ അധ്യാപകർക്ക് ആനുകൂല്യം നൽകണമെന്നാണ് സർക്കാറിന്റെ ആവശ്യം. കെ.ടെറ്റ് ഇല്ലാത്തവരെ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന വിധിയിൽ മുമ്പ് കേരളം നൽകിയ പുനഃപരിശോധനാ ഹരജി തള്ളിയ കോടതി, പരീക്ഷ പാസാകാനുള്ള സമയം രണ്ടിൽ നിന്ന് മൂന്ന് വർഷമാക്കി ഉയർത്തിയിരുന്നു.

ജമ്മു-കശ്മീരിലെ അധ്യാപകർക്ക് നൽകിയ ഇളവ് കേരളത്തിലെ അധ്യാപകർക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലി പി.എസ്. സുപ്രീംകോടതിയിൽ അപേക്ഷ നൽകി. 2028 ആഗസ്റ്റ് 31 വരെ കെ.ടെറ്റ് യോഗ്യത നേടാൻ അധ്യാപകർക്ക് സാവകാശം അനുവദിക്കണം. നിശ്ചിത സമയത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസാകാൻ കഴിയാത്ത അധ്യാപകരെ പെട്ടെന്ന് ജോലിയിൽനിന്ന് പിരിച്ചുവിടരുതെന്നും പകരം സർവിസ് ആനുകൂല്യങ്ങളോടെ നിർബന്ധിത വിരമിക്കൽ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

2010 ആഗസ്റ്റ് 23നുമുമ്പ് നിയമിതരായ അധ്യാപകർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിച്ചപ്പോൾ, അതിനുശേഷം നിയമനം ലഭിച്ച് പത്തുവർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന അധ്യാപകർക്ക് സമാനമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് കേരളത്തിന്റെ വാദം.

അവസരം ലഭിക്കാതെ പോയാൽ പത്തു വർഷത്തിലേറെയായി ജോലി ചെയ്യുന്ന നിരവധി അധ്യാപകർക്ക് പെട്ടെന്ന് ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സുഗമമായ പ്രവർത്തനത്തെയും വിദ്യാർഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Tags:    
News Summary - Kerala in SC for K-TET exemption for teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.