‘ജനാധിപത്യത്തെ സംരക്ഷിക്കൂ, എസ്.ഐ.ആർ റദ്ദാക്കൂ’; കൊച്ചിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് സി.ജെ.പി

കൊച്ചി: എസ്.ഐ.ആറിനെതിരെ കേരളത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് സി.ജെ.പി. വ്യാഴാഴ്ച എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സി.ജെ.പി സമരത്തിന് ആഹ്വാനം ചെയ്തത്. നവംബർ ഏഴിന് വൈകീട്ട് കൊച്ചിയിലെ രാജേന്ദ്ര മൈതാനത്താണ് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രതിഷേധം. ‘ജന്തർ മന്തർ അറ്റ് കൊച്ചി’ എന്ന പേരിൽ നടക്കുന്ന സമരത്തിൽ അഭിജീത് ദിപ്കെയോടൊപ്പം പ്രമുഖ നേതാക്കളും പങ്കെടുക്കും.

ജനാധിപത്യം സംരക്ഷിക്കാനും വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്കെതിരെ പ്രതിഷേധിക്കാനും ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പാർട്ടി എക്സിലൂടെ ആഹ്വാനം ചെയ്തു. ‘ജനാധിപത്യത്തെ സംരക്ഷിക്കൂ, എസ്.ഐ.ആർ റദ്ദാക്കൂ’ എന്ന മുദ്രാവാക്യവുമായാണ് എക്സിൽ സി.ജെ.പി സമരത്തിന് ആഹ്വാനം ചെയ്തത്. പാർട്ടിയുടെ ദക്ഷിണമേഖലാ നേതാവ് വിജയ് മല്ലങ്കി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കും.

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമരത്തിൽ സി.ജെ.പി നേതാക്കൾ അറസ്റ്റിലായ സംഭവത്തിന് പിന്നാലെയാണ് കൊച്ചിയിൽ പുതിയ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് കൊച്ചിയിലും സി.ജെ.പി സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വോട്ടർപട്ടിക പരിഷ്കരണ നടപടികൾ റദ്ദാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയർത്താനാണ് സി.ജെ.പിയുടെ നീക്കം.

Tags:    
News Summary - Kochi Protests Against Voter Revision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.