ചോറ്റാനിക്കര ക്ഷേത്ര സത്രത്തിൽ കൊലപാതകം; സഹോദരി അറസ്റ്റിൽ, വിവരം മറച്ചുവെച്ച സഹോദരനും പിടിയിൽ
ചോറ്റാനിക്കര: ഭജനയ്ക്കെത്തിയ കണ്ണൂർ സ്വദേശിനി കൊല്ലപ്പെട്ട കേസിൽ ഇരട്ട സഹോദരി അറസ്റ്റിൽ. കണ്ണൂർ ചക്കരക്കൽ സ്വദേശിനി കറുവ സവിത (45) കൊല്ലപ്പെട്ട കേസിലാണ് സഹോദരി സജിത പിടിയിലായത്. വിവരം മറച്ചുവെച്ച സഹോദരന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 29നാണ് മൂവരും ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാനെത്തിയത്. ക്ഷേത്ര സത്രത്തിലായിരുന്നു താമസം. രാത്രി പെട്ടെന്ന് കുഴഞ്ഞുവീണു എന്നു പറഞ്ഞാണ് സവിതയെ ആശുപത്രിയില്‍ എത്തിച്ചത്.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മർദനമേറ്റ പാടുകളുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ സജിത കുറ്റം സമ്മതിച്ചു. മുഖത്ത് ഇടിച്ചും, ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് സജിത പൊലീസിനോട് പറഞ്ഞത്. കൊലപാതകവിവരം അറിഞ്ഞിട്ടും സഹോദരന്‍ സുധീർ മറച്ചുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.