ബബീഷ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വടകര: മാരക ലഹരിമരുന്നായ 6.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബേപ്പൂർ സ്വദേശി കാഞ്ഞിരമുള്ളതിൽ ബബീഷാണ് (39) പിടിയിലായത്. വടകര എസ്.ഐ മുരളീധരന്റെ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.
വടകരക്ക് സമീപം പൂത്തൂരിൽ വാടകക്ക് താമസിക്കുകയായിരുന്നു പ്രതി. ചൊവ്വാഴ്ച പുലർച്ച 3.15ഓടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ബബീഷിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്.
ബംഗളൂരുവിൽ നിന്നുമാണ് ഇയാൾ എം.ഡി.എം.എ വിതരണത്തിനെത്തിക്കുന്നത്. വടകര എം.എ.സി.ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.