Posted On
date_range Updated On
date_range 11.35 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോട്ടയം: 11.35 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. മുട്ടമ്പലം വില്ലേജിൽ, കളരിക്കൽ തോപ്പ് ഭാഗത്ത് നടുപറമ്പിൽ വീട്ടിൽ കിരൺ മനോജ് (24) ആണ് പിടിയിലായത്.
ഇന്നലെ രാത്രി എസ്.ഐ പ്രവീൺ പ്രകാശിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടെ എം.ഡി.എം.എ വിൽപ്പനയെ കുറിച്ച് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ പൊലീസ് മുകളിലത്തെ നിലയിൽ കിരണിന്റെ കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് 11.35 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ഇത് വില്പനയ്ക്കും തന്റെ ഉപയോഗത്തിനുമായി സൂക്ഷിച്ചതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.