പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)

മദ്യപിച്ച് സ്കൂൾ ബസ് ഡ്രൈവർമാരും; രാവിലെ 5 മണി മുതൽ 8 മണി വരെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് 21 പേർ

കൊച്ചി: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 21 ഡ്രൈവർമാർ പിടിയിലായി. ഇന്ന് (ഒക്ടോബർ 30) രാവിലെ 5 മണി മുതൽ 8 മണി വരെ സംസ്ഥാനത്തുള്ള വിവിധ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തൊട്ടാകെ 4,504 സ്കൂൾ ബസുകളിലാണ്‌ പരിശോധന നടത്തിയത്. ഇതിൽ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. പാലക്കാടും മലപ്പുറത്തും അഞ്ച് വീതം കേസുകളും കോട്ടയത്ത് 3 കേസുകളും, കണ്ണൂരിൽ 2 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന തുടർ ദിവസങ്ങളിലും ശക്തമാക്കുമെന്നും ക്രമസമാധാന വിഭാഗം എഡിജിപി പി.വിജയൻ അറിയിച്ചു.

Tags:    
News Summary - Drunk Driving Alert: 21 School Bus Drivers Arrested in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.