Posted On
date_range Updated On
date_range ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്തു. അട്ടക്കുളങ്ങരയിൽ നിന്ന് വീട്ടിലേക്ക് പോവാൻ ഓട്ടോ വിളിച്ച യുവതിയെയാണ് ഓട്ടോ ഡ്രൈവർ ബലാത്സംഗം ചെയ്തത്. പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആളൊഴിഞ്ഞ സ്‍ഥലത്ത് ഓട്ടോ നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരകൃത്യം. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. പരിചയമുള്ള ഓട്ടോ എന്ന നിലക്കാണ് വീട്ടിലേക്ക് പോകാൻ യുവതി ഇയാളെ വിളിച്ചത്. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോർട്പൊലീസ് കേസെടുത്തു. പോക്സോ ഉൾപ്പെടെ ഒമ്പത് കേസുകളിൽ പ്രതിയാണ് ജിജാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.