യുവാക്കൾ ചെയ്തത് നല്ല കാര്യം, പക്ഷെ ബൈക്ക് ആംബുലൻസിന് പകരമാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പുന്നപ്രയിൽ യുവാക്കൾ ചെയ്തത് നല്ല കാര്യമാണ്, എന്നാൽ ബൈക്ക് ആംബുലൻസിന് പകരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശ ഭരണ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംബുലൻസ് വരാൻ വൈകിയതിനെ തുടർന്ന് പുന്നപ്രയിൽ കോവിഡ് രോഗിയെ ബൈക്കിൽ ഇരുത്തി സന്നദ്ധപ്രവർത്തകരായ യുവാക്കൾ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നിർദേശം.

പുന്നപ്രയിലെ യുവതിയും യുവാവും ചെയ്തത് നല്ല കാര്യമാണ്. ആരോഗ്യനില മോശമായ കോവിഡ് രോഗിയെ രണ്ട് പേർ ചേർന്ന് ബൈക്കിൽ നടുക്ക് ഇരുത്തി വീണുപോകാതെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. എന്നാൽ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘടത്തിൽ യുവാക്കൾ അത് ഉപയോഗിച്ചുവെന്നേയുള്ളു. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Young people did a good thing, but bikes will not replace ambulances: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.