Posted On
date_range Updated On
date_range വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് യുവാവ് ജീവനൊടുക്കി; ഗൾഫിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്
കൊണ്ടോട്ടി: വിവാഹ ദിവസം ചടങ്ങുകൾക്ക് മണിക്കൂറുകൾക്ക് മുമ്പ് യുവാവ് ജീവനൊടുക്കി. മലപ്പുറം കൊണ്ടോട്ടി കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്.
വീടിന് സമീപത്തെ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങുകൾക്ക് എല്ലാ ഒരുക്കവും പൂർത്തിയായിരുന്നു. മഞ്ചേരി സ്വദേശിനിയായിരുന്നു വധു. മണ്ഡപത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് യുവാവിനെ ശുചിമുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രവാസിയായ ജിബിൻ ദിവസങ്ങൾക്ക് മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുകയാണ്. ജിബിന്‍റെ ഫോൺ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.