Posted On
date_range Updated On
date_range ഫോൺ വിളി വന്നപ്പോൾ വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ പിന്നീട് കണ്ടത് ബൈക്കിനരികെ മരിച്ച നിലയിൽ
തൃക്കരിപ്പൂർ (കാസർകോട്) : വെള്ളാപ്പ് വയലോടിയിൽ യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. വയലോടിയിലെ കൃഷ്ണൻ്റെ മകൻ പ്രിയേഷ് (കുട്ടൻ -35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ശീതള പാനീയങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവറാണ്. പാന്റ്സ് മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ദേഹമാസകലം ചെളിപുരണ്ടിട്ടുണ്ട്.
നിർത്തിയിട്ട ബൈക്കിന് സമീപമാണ് മൃതദേഹം കിടന്നത്. ബൈക്കിന്റെ സീറ്റിന്റെ മധ്യഭാഗത്തും ചെളിയുണ്ട്. രണ്ടുപേർ ചേർന്ന് ബൈക്കിൽ കൊണ്ടുവന്ന് കിടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.
ബൈക്കിനരികെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ
രാത്രി ഒൻപതരയോടെ ഫോൺ കോൾ വന്നാണ് പ്രിയേഷ് പോയതെന്ന് വീട്ടുകാർ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോൺ പൊലിസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.