Posted On
date_range Updated On
date_range കുറുമാലിപുഴയില്‍ യുവാവ് മുങ്ങി മരിച്ചു
കൊടകര: ഇടുക്കി സ്വദേശിയായ യുവാവ് കുറുമാലി പുഴയില്‍ മുങ്ങി മരിച്ചു. എണ്ണശേരി വീട്ടില്‍ രാമകൃഷ്ണെൻറ മകന്‍ അരുൺ (24) ആണ് മരിച്ചത്. കുറുമാലിപുഴയിലെ കോഞ്ചാന്‍ കടവില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ആറ്റപ്പിള്ളിയിലുള്ള സഹൃത്തിെൻറ വീട്ടില്‍ എത്തിയതായിരുന്നു അരുൺ.
പന്തല്ലൂര്‍ സ്വദേശിയും ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറുമായ അനിലനാണ് പുഴയില്‍ നിന്ന് മൃതദേഹം മുങ്ങിയെടുത്തത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.