ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു; ഡ്രൈവർ രക്ഷപെട്ടു

ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം വാളാഡിയിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു. ചോറ്റുപാറ പുത്തൻപുരക്കൽ രാജന്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ചോറ്റുപാറയിൽ നിന്ന് വാളാഡിലേക്ക് പോകുംവഴി വിഷ്ണു സഞ്ചരിച്ച ജീപ്പ് തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവറും വിഷ്ണുവുമാണ് ജീപ്പിലുണ്ടായിരുന്നത്.

പരിക്കേറ്റ വിഷ്ണുവിനെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags:    
News Summary - Young man dies after jeep overturns in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.