ഊഞ്ഞാലിൽ ഇരുന്ന് ഫോൺ ചെയ്യവേ കഴുത്തിൽ കയർ കുരുങ്ങി; യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: അരുവിക്കരയില്‍ യുവാവ് ഊഞ്ഞാല്‍ കയര്‍ അബദ്ധത്തിൽ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിൽ. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തന്‍ വീട്ടില്‍ അഭിലാഷ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടുകാര്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ അഭിലാഷ് ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. പുലർച്ചെ നാലുമണിക്ക് നോക്കിയപ്പോൾ കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ അഭിലാഷിനെ കണ്ടെത്തുകയായിരുന്നു.

അതേസമയം, അഭിലാഷ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് വിവരം. കേബിള്‍ ടി.വി ജീവനക്കാരനാണ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു. ഊഞ്ഞാലില്‍ ഇരുന്ന് കറങ്ങുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Tags:    
News Summary - young man died when a swing rope got tangled around his neck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.