തിരുവനന്തപുരം: തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ നഗരമൊട്ടാകെ ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ച സംഭവത്തിൽ ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്റ് കരമന ജയനെതിരെ കേസ്. കാൽനട യാത്രാസൗകര്യം തടസപ്പെടുത്തി നടപ്പാതയിൽ ഫ്ലക്സ് ബോർഡ് വെച്ചതിനാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
പാളയം മുതൽ പുളിമൂട് ജംങ്ഷൻ വരെ പൊതുജനങ്ങളുടെ വഴി തടസപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. കോര്പറേഷന് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. അനധികൃതമായി ഫ്ലക്സ് വെച്ചതിന് സെക്രട്ടറി നേരത്തെ പിഴ ചുമത്തിയിരുന്നു. അനുമതിയില്ലാതെ ഫ്ലക്സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബി.ജെ.പി സിറ്റി ജില്ല കമ്മറ്റിക്ക് 20 ലക്ഷം രൂപയാണ് തിരുവനന്തപുരം നഗരസഭ പിഴയിട്ടത്.
അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകൾ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് ബി.ജെ.പി ഭരിക്കുന്ന കോര്പറേഷന്, പാര്‍ട്ടി സിറ്റി ജില്ല പ്രസിഡന്റിന് പിഴയടക്കാന്‍ നോട്ടീസ് അയച്ചത്. നടപ്പാതകള്‍ക്ക് കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.