തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി കേ​സ്; ആന്‍റണി രാജുവിന്‍റെ അപ്പീൽ ഫെ​ബ്രു​വ​രി രണ്ടിന് പരിഗണിക്കും

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ എ. ​ആ​ന്റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഹ​ർ​ജി​യി​ലെ വാ​ദം തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ​രി​ഗ​ണി​ക്കും.

ജ​നു​വ​രി മൂ​ന്നി​ന് നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി എ. ​ആ​ന്റ​ണി രാ​ജു​വി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും വിധിച്ചി​രു​ന്നു. ഈ ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെന്ന് ​ആ​വ​ശ്യ​പ്പെ​ട്ട അ​പ്പീ​ലാ​ണ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച​ത്. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. കോടതി ജീവനക്കാരനായ ജോസ്​ ആണ് ഒന്നാം പ്രതി. പൊതുസേവകന്‍റെ നിയമലംഘനം, ഐ.പി.സി 409 -സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ, ഐ.പി.സി 34- പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യൽ എന്നീ ആറു വകുപ്പുകളിൽ കുറ്റം തെളിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ആന്‍റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.  

Tags:    
News Summary - Antony Rajus appeal to be considered on February 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.