റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂട്ടില്‍ നടന്ന വാഹനാപകടത്തില്‍ ഒരു ജീവനും കൂടി പൊലിഞ്ഞു. കോട്ടാങ്ങല്‍ കുളത്തൂര്‍ മാമ്പറ്റ നൈനാന്‍ എബ്രഹാം (ജയന്‍ മാമ്പറ്റ-42) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഉതിമൂട് സഹകരണ ബാങ്കിന് മുന്നിലായിരുന്നു അപകടം.
ഇരുചക്രവാഹനത്തില്‍ റാന്നി ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്കു വരികയായിരുന്ന ജയനെ എതിരെ അമിത വേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജയനെ റാന്നി താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടാണ് മരണം. ജയനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി.
സംസ്ക്കാരം പിന്നീട്. റോഡ് ഉന്നത നിലവാരത്തിലാക്കിയതിനു ശേഷം ചെറുതും വലുതുമായ 42-ഓളം അപകടങ്ങളാണ് ഉതിമൂട്ടില്‍ നടന്നത്. ഏകദേശം അഞ്ചു മാസത്തിനിടയിലാണ് ഇത്രയും അപകടങ്ങള്‍ ഇവിടെ സംഭവിച്ചത്. നൈനാന്‍ എബ്രഹാമിന്‍റെ മരണം കൂടിയായപ്പോള്‍ ആകെ മരിച്ചവർ നാലായി. അതേസമയം, സുരാക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ അലംബാവം കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.