തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളിയില്‍ 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് തൂങ്ങിമരിച്ചത്. ഐ.എസ്.ആര്‍. ഒയിലെ കരാര്‍ ജീവനക്കാരാനായിരുന്നു വിനീത്. ലോക്ഡൗണ്‍ തുടങ്ങിയതോടെയാണ് ഓണ്‍ലൈന്‍ റമ്മി കളിയില്‍ വിനീത് സജീവമായത്.
സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നും കടമെടുത്താണ് റമ്മി കളിച്ചിരുന്നത്. കളിയില്‍ നഷ്ടം വന്നതോടെ ലക്ഷണക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. എന്നാൽ ഇതിൽ പല കളികളിലും ഉളള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി വിനീത് മാറി.
ലോക്ക്ഡൗൺ കാലത്താണ് വിനീത് ഏറ്റവും കൂടുതൽ റമ്മി കളിച്ചിരുന്നത്. 1 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാർ ഇടപെട്ട് കുറച്ച് തുക തിരിച്ചടച്ചു.
ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. പൊലീസ് കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. വിഷാദരോഗമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.