മദ്യ ലഹരിയിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

ചടയമംഗലം: മദ്യലഹരിയിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. നെട്ടേത്തറ സ്വദേശി പൊടിമോൻ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ചടയമംഗലം സൊസൈറ്റി മുക്ക് പെട്രോൽ പമ്പിന് സമീപത്തെ മൊബൈൽ ടവറിന് മുകളിൽ കയറിയായിരുന്നു ഇയാളുടെ പരാക്രമം. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

ചടയമംഗലം പൊലീസും കടയ്ക്കൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

Tags:    
News Summary - Young man climbs on top of mobile tower and threatens to commit suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.