ചരസുമായി യുവാവ്​ പിടിയിൽ

പാലക്കാട്: ചരസുമായി എറണാകുളം സ്വദേശി പാലക്കാട്ട് പിടിയിലായി. കലൂർ സ്വദേശി മുഹമ്മദ് അദീപാണ് (32)​ പാലക്കാട് ടൗൺ നോർത്ത് പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന്​ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ പിടിയിലായത്​.

ഇയാളിൽനിന്ന്​ 100 ഗ്രാം ചരസ്​ കണ്ടെത്തി. ഹിമാചൽ പ്രദേശിൽനിന്നാണ് ചരസ് എത്തിച്ചതെന്ന്​ ഇയാൾ മൊഴിനൽകി.

നർകോട്ടിക് സെൽ ഡിവൈ.എസ്.പി എം. അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ ടൗൺ എസ്.ഐ വേണുഗോപാൽ, എ.എസ്.ഐ മേരി നാൻസി, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സുനിൽ കുമാർ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി.

Tags:    
News Summary - Young man arrested with charas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.