Posted On
date_range Updated On
date_range പണിമുടക്ക്, ബുള്ളറ്റിൽ യാത്ര ചെയ്ത് എം.വി ഗോവിന്ദൻ
കോട്ടക്കൽ(മലപ്പുറം): ദേശീയപണിമുടക്കിൻ്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻഎത്തിയത് ബുള്ളറ്റിൽ യാത്ര ചെയ്ത്.
കോട്ടക്കലിൽ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. പണിമുടക്കിനെ തുടർന്ന് എൽ.ഡി.എഫിൻ്റെ വികസന മുന്നേറ്റ യാത്ര വ്യാഴാഴ്ച ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്നാണ് കോട്ടക്കലിൽ നടന്ന പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയത്.
ചങ്കുവെട്ടിയിലെ താമസസ്ഥലത്ത് നിന്നും കോട്ടപ്പടിയിലുള്ള ബി.ടി.ആർ മന്ദിരത്തിലേക്കാണ് ആദ്യം എത്തിയത്. ശേഷം കാൽനടയായി പ്രകടനത്തിൽ പങ്കെടുത്തു. ബസ്റ്റാൻ്റിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ഗോവിന്ദൻ ബുള്ളറ്റിലാണ് തിരിച്ചു പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.