വ്യാജ ഓഫർ ലെറ്ററുമായി ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ്​ പിടിയിൽ

തൃശൂർ: വ്യാജ രേഖ ചമച്ച് ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു. തൃശൂർ ചുവന്നമണ്ണ് കാരോത്ത് മംഗലത്ത് വീട്ടിൽ റിജോ വർഗിസ് (35)നെ തിരെയാണ് കേസ്. ബുധനാഴ്ച പുലർച്ചെ ഇത്തിഹാദ് വിമാനത്തിൽ പോകാനെത്തിയതാണ് ഇയാൾ. രേഖകൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ എമിഗ്രേഷൻ വിഭാഗം ഓഫ് ലോഡ് ചെയ്ത് പൊലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് ജില്ലാ ​െപാലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഹാജരാക്കിയ ഓഫറിംഗ് ലെറ്റർ വ്യാജമാണെന്ന് തെളിഞ്ഞു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുളള റിജോ ബൂസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ​െലറ്റർ വ്യാജമായി ഉണ്ടാക്കിയാണ് ടൂറിസ്റ്റ് വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായി യു.കെ യിലേക്ക് ഉപരിപഠനത്തിന് പോകാൻ ശമിച്ച എഴുപേരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.

വ്യാജരേഖകൾ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും ഇവരെ സഹായിക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

Tags:    
News Summary - Young man arrested for trying to enter France with fake offer letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.