Posted On
date_range Updated On
date_range മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ച സംഘം 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു
മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ച സംഘം 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു. താനൂരിലാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ചത്.യുവാവിന്റെ കൈവശമുണ്ടായരുന്ന 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നുവെന്നാണ് വിവരം. കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് മൊഴി.
മഹാരാഷ്ട സ്വദേശിയുടെ കൈവശം രണ്ട് കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണമാണ് കവർന്നതെന്നാണ് വിവരം. ഇയാളുടെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമാണശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.