ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെ 'മുൾച്ചെടിയും കരയാമ്പൂവും' മലയാളത്തിലേക്ക്

ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപിന്റെ ചരിത്രം വിവരിക്കുന്ന അശ്ശൗകു വൽ ഖറൻഫുൽ(മുൾച്ചെടിയും കരയാമ്പൂവും) എന്ന നോവൽ ഇനി മലയാളത്തിലും വായിക്കാം. ഹമാസ് നേതാവ് ഹമാസ് നേതാവ് യഹ്‍യ സിൻവാർ ആണ് നോവൽ രചിച്ചത്.

1988ൽ നാലു ജീവപര്യന്തം തടവുകൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് സിൻവാൽ നോവൽ എഴുതിയത്. 23 വർഷത്തോളമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. ഫലസ്തീൻ വിമോചന പോരാട്ടമാണ് നോവലിൽ വിവരിക്കുന്നത്. ഫലസ്തീനിലെ മക്കൾ നഷ്ടപ്പെട്ടുപോയ വൃദ്ധമാതാപിതാക്കളും വിധവകളും അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളും, വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടവർ അനുഭവിക്കുന്ന വേദനയുടെ കണ്ണുനീരാണ് നോവലിലുള്ളത്. തന്റെ ഓർമകളും ഫലസ്തീൻ ജനതയുടെ വേദനകളുടെയും പ്രതീക്ഷകളുടെയും കഥകൾ കോർത്തിണക്കിയാണ് സിൻവാർ രചന നിർവഹിച്ചത്.

ഞങ്ങളുടെ കഥ ഓരോ ഫലസ്തീനിയുടേയും കയ്പേറിയ കഥയാന് എന്ന് നോവലിന്റെ ആമുഖത്തിൽ സിൻവാർ എഴുതുന്നുണ്ട്. നോവലിൽ പറയുന്ന എല്ലാ സംഭവങ്ങളും വസ്തുതയും യാഥാർഥ്യവുമാണെന്നും അദ്ദേഹം അടിവരയിടുന്നു. 1988ൽ ജയിലിലടക്കപ്പെട്ട സിൻവാർ 2011ലാണ് മോചിതനായത്. 2011ൽ ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത്തിന് പകരമായിരുന്നു സിൻവാറിനെ സയണിസ്റ്റ് ഭരണകൂടം മോചിപ്പിച്ചത്.

1967ലെ യുദ്ധത്തിൽ അറബ് സൈന്യത്തിനേറ്റ തിരിച്ചടി മുതൽ അൽഅഖ്സ ഇൻതിഫാദ പൊട്ടിപ്പുറപ്പെടുന്നത് വരെയുള്ള ഫലസ്തീൻ ജനതയുടെ ചരിത്രത്തിലെ മിക്ക സംഭവങ്ങളും നോവലിൽ വിവരിക്കുന്നുണ്ട്. മുൾച്ചെടിയും കരയാമ്പൂവും എന്ന പേരിൽ എസ്.എം. സൈനുദ്ദീനാണ് നോവലിന്റെ മൊഴിമാറ്റം നിർവഹിച്ചത്. 'മുൾച്ചെടിയും കരയാമ്പൂവും' നോവലിന്റെ പ്രകാശനം മെയ് ആറിന് വൈകീട്ട് 4.30ന് കോഴിക്കോട് ഹിറ സെന്ററിൽ നടക്കും. പി.കെ. പാറക്കടവ്, സി. ദാവൂദ്, അശ്റഫ് കീഴുപറമ്പ്, പി.കെ. നിയാസ്, ഡോ. കൂട്ടിൽ മുഹമ്മദലി, എസ്.എം. സൈനുദ്ദീൻ തുടങ്ങിയവർ പ​ങ്കെടുക്കും. ഐ.പി.എച്ച് ബുക്സ് ആണ് പ്രസാധകർ.

Tags:    
News Summary - Yahya Sinwar's book into Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.