ചെങ്ങമനാട്: ദേശീയപാത ആലുവ പുളിഞ്ചോട് കവലയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെങ്ങമനാട് സരസ്വതി സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന നെടുമ്പാശ്ശേരി മേയ്ക്കാട് താപ്പാട്ട് വീട്ടിൽ സുകുമാരൻ നായരുടെ (റിട്ട. റെയിൽവേ പൊലീസ്) മകൻ സുജിത്കുമാർ നായരാണ് (ശ്രീരാജ്-30) മരിച്ചത്.
കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരനാണ്. തിങ്കളാഴ്ച പുലർച്ചെ 1.30നായിരുന്നു അപകടം. അപകടത്തിനിടയാക്കിയ ട്രെയിലർ നിർത്താതെ പോയി. നേരത്തെ ചെങ്ങമനാട് പുതുവാശ്ശേരിയിലായിരുന്നു താമസം. ഭാര്യ: തൃശൂർ മണലൂർ പുറത്തൂർ കിട്ടൺ കുടുംബാംഗം റിയ. മകൾ: സാറ (മൂന്നര വയസ്സ്). അമ്മ: ശ്രീജ സുകുമാരൻ. സഹോദരി: സുജിത. സംസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.