കൊച്ചി: ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായി വഴിയിൽ കിടന്നത് ചോദ്യം ചെയ്ത യാത്രക്കാരെ മർദിച്ച സംഭവത്തി ൽ ‘സുരേഷ് കല്ലട’ ബസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനക്കാരനായ ബസ് ഡ്രൈറെയും മറ്റൊരു ജീവനക്കാരനായ ഗിരിലാ ലിനെയും ഉടന്‍ കസ്റ്റഡിയിലെടുക്കും. പൊലീസ് പിടിച്ചെടുത്ത ബസിെൻറ പെർമിറ്റ് വൈകാതെ റദ്ദാക്കും. സംഭവത്തിൽ ഗതാഗ ത മന്ത്രി എ.കെ. ശശീന്ദ്രൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ ഇടപെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചി ട്ടുണ്ട്.
ഞായറാഴ്ച പുലർച്ചയാണ് എറണാകുളം വൈറ്റിലയിൽ യാത്രക്കാരായ ബത്തേരി സ്വദേശി സചിൻ(22), സുഹൃത്ത് അഷ്കർ (22), തൃശൂർ സ്വദേശി അജയ്ഘോഷ് എന്നിവരെ ബസ് ജീവനക്കാർ കൂട്ടത്തോടെ മർദിച്ചത്. ബസ് ആലപ്പുഴ ഹരിപ്പാടിനടുത്ത് കേടായി ഏറെനേരം കിടന്നതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. വൈറ്റില ‘കല്ലട’ ഓഫിസിന് സമീപത്തുവെച്ച് ബസിൽ കയറിയ ജിതിനും സംഘവും മൂവരെയും ക്രൂരമായി മർദിക്കുകയും പിടിച്ചിറക്കി കൊണ്ടുപോവുകയുമായിരുന്നു. സചിൻ, അഷ്കർ, അജയ്ഘോഷ് എന്നിവർ ആശുപത്രികളിൽ ചികിത്സയിലാണ്. അജയ്ഘോഷ് നൽകിയ പരാതിയുടെയും മറ്റൊരു യാത്രക്കാരൻ ജേക്കബ് ഫിലിപ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിെൻറയും അടിസ്ഥാനത്തിലാണ് കേസ്.
സംഘം ചേര്‍ന്ന് മർദിച്ചതുള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി ജോസഫ്, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ കെ.മനോജ് കുമാർ എന്നിവർ മരട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട് കിട്ടിയാലുടൻ ബസിെൻറ പെർമിറ്റ് റദ്ദാക്കുമെന്നും ഡ്രൈവറുടെ കർണാടക ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കുമെന്നും മനോജ് കുമാർ പറഞ്ഞു. ഡ്രൈവറെയുൾെപ്പടെ സംഭവത്തിൽ പ്രതി ചേർക്കേണ്ടതുണ്ട്. പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണർക്കും ഇവർ റിപ്പോർട്ട് നൽകും. കേസുമായി ബന്ധപ്പെട്ട് കല്ലട ഗ്രൂപ്പിെൻറ മുഴുവൻ രേഖകളും ജീവനക്കാരുടെ പൂർവ പശ്ചാത്തലവും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ്.സുരേന്ദ്രൻ അറിയിച്ചു.
സംഭവത്തെ തുടർന്ന് വൈറ്റിലയിലെ കല്ലട ഓഫിസിൽ പൊലീസ് പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയതിെനത്തുടർന്ന് ഓഫിസ് അടച്ചുപൂട്ടിയിട്ടുണ്ട്. രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റും സംഭവത്തിൽ പ്രതിഷേധം ആളിപ്പടരുകയാണ്. നിരവധിപേരാണ് കല്ലട ഗ്രൂപ് ജീവനക്കാരുടെ ധിക്കാര പെരുമാറ്റത്തിനെതിരെ രംഗത്തുവന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.