കൊച്ചി: മിശ്രവിവാഹം ചെയ്ത യുവതികളെ തടവിലാക്കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നാലുപേര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം.
എറണാകുളം ഉദയംപേരൂര്‍ കണ്ടനാട്ടെ യോഗാ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിെൻറ നടത്തിപ്പുകാരന് ചേര്‍ത്തല പെരുമ്പളം സ്വദേശി മനോജ് എന്ന ഗുരുജി, ഇയാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന പെരുമ്പളം സ്വദേശി സുജിത്ത്, കര്‍ണാടക സ്വദേശിനി സ്മിതാ ഭട്ട്, കണ്ണൂര്‍ സ്വദേശിനി ലക്ഷ്മി എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മറുപടി നല്കാന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. അതിനിടെ, കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി മുന്‍കൂര്‍ ജാമ്യം തേടി.
മനോജ് എന്ന ഗുരുജിയുടെ ബന്ധുവായ പെരുമ്പാവൂര്‍ സ്വദേശി മനുവാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മനുവിെൻറ ജാമ്യാപേക്ഷയിൽ ഈമാസം നാലിനും മറ്റ് പ്രതികളുടെതിൽ അഞ്ചിനും വാദം കേള്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.