തിരുവനന്തപുരം: നോട്ടു പിൻവലിക്കൽ തീരുമാനം ജനങ്ങളെ പെരുവഴിയിലാക്കിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ ഇടത് പാർട്ടികൾ ശക്‌തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫീസിന് മുന്നിൽ നടത്തിയ സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു യെച്ചൂരി.
കേരളത്തെ കൂടാതെ മഹാരാഷ്ട്ര പോലുള്ള വടക്കൻ സംസ്‌ഥാനങ്ങളിലും സഹകരണ പ്രസ്‌ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരന് താങ്ങായി നിൽക്കുന്ന അത്തരം സ്‌ഥാപനങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണ്. കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ഒരുപോലെ പ്രക്ഷോഭങ്ങളുമായി തെരുവിൽ ഇറങ്ങുമ്പോൾ പ്രധാനമന്ത്രി അതിന്‍റെ ഗൗരവം ഉൾക്കൊള്ളാൻ തയാറാകണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.