ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം.എസ്‌.സി ഐറിന വിഴിഞ്ഞത്ത്; നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പം

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്‌.സി ഐറിന തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വിഴിഞ്ഞത്തെത്തി. തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എം.എസ്‌.സി ഐറിനയുടെ ക്യാപ്റ്റൻ. ഈ കപ്പൽ എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. ചൈന, കൊറിയ, സിംഗപ്പുർ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ എത്തിയ ശേഷമാണ് കപ്പൽ വിഴിഞ്ഞത്തേക്കു വരുന്നത്.

നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പമുള്ള കപ്പലിന് 20 അടി നീളമുള്ള 24,346 കണ്ടെയ്നറുകൾ വഹിക്കാൻ കഴിയും. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. 2023ലാണ് ഐറിന പ്രവർത്തനം ആരംഭിച്ചത്. 29 വർഷത്തെ മറൈൻ പരിചയമുള്ള വില്ലി ആന്റണി ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചു. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്ത് എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു.

Tags:    
News Summary - World’s largest container ship MSC IRINA arrived at Vizhinjam International Seaport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.