ഷോ​ള​യൂ​രി​ലെ ശി​രു​വാ​ണി എ​സ്റ്റേ​റ്റി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും വ​ഴി​യോ​ര​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്നു

ശിരുവാണി എസ്‌റ്റേറ്റിൽനിന്ന് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു

അ​ഗ​ളി: ഷോ​ള​യൂ​ർ ഏ​ല​മ​ല​യി​ലെ ശി​രു​വാ​ണി ഗ്രൂ​പ് എ​സ്റ്റേ​റ്റി​ൽ നി​ന്ന് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്കി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ 126 പേ​രെ​യാ​ണ് മാ​നേ​ജ്മെ​ന്റ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ പു​റ​ത്താ​ക്കി​യ​ത്. കൈ​ക്കുഞ്ഞു​ങ്ങ​ളും വൃ​ദ്ധ​രും അ​ട​ങ്ങു​ന്ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ഇ​തോ​ടെ തി​രി​കെ പോ​കു​വാ​നാ​കാ​തെ പെ​രു​വ​ഴി​യി​ലാ​യി. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ കാ​ട്ടാ​ന​ക​ൾ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന പ്ര​ദേ​ശ​ത്തേ​ക്കാ​ണ് ഇ​വ​രെ ഇ​റ​ക്കി​വി​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ച്ച​ഭ​ക്ഷ​ണ​ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ വൈ​കി​യ​തി​ന് നാ​ല് തൊ​ഴി​ലാ​ളി​ക​ളെ ക​മ്പ​നി​യി​ൽ പു​തു​താ​യി നി​യ​മി​ത​നാ​യ മാ​നേ​ജ​ർ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി​യ​വ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​രോ​പ​ണം.

ആ​റു മു​ത​ൽ 10 വ​ർ​ഷം വ​രെ ജോ​ലി ചെ​യ്ത​വ​രെ ഒ​രു തൊ​ഴി​ൽ ആ​നൂ​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​തെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ദി​വ​സം 415 രൂ​പ​യാ​ണ് ക​മ്പ​നി കൂ​ലി​ന​ൽ​കി വ​രു​ന്ന​ത്. ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കൂ​ർ ഒ​ഴി​വ് അ​ര​മ​ണി​ക്കൂ​റാ​യി ചു​രു​ക്കു​ക​യും എ​ട്ട് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ജോ​ലി ദീ​ർ​ഘി​പ്പി​ച്ച് എ​ട്ട് മ​ണി​ക്കൂ​ർ ആ​ക്കി​യ​താ​യും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

തൊ​ഴി​ൽ വ​കു​പ്പും ​ട്രേ​ഡ് യൂ​നി​യ​നു​ക​ളും വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഒ​രു തൊ​ഴി​ലാ​ളി​യേ​യും പു​റ​ത്താ​ക്കി​യി​ട്ടി​ല്ല​ന്ന് എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്റ് വ്യ​ക്ത​മാ​ക്കി. മൂ​ന്നു​ദി​വ​സം മു​മ്പ് ജോ​ലി​ക്ക് വൈ​കി എ​ത്തി​യ അ​ഞ്ചു​പേ​രെ ശാ​സി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ർ​ഖ​ണ്ഡി​ൽ​നി​ന്നും എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ പി​റ്റേ​ന്ന് ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് തി​രി​കെ പോ​ക​ണ​മെ​ന്നും ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ടി​ശ്ശി​ക തീ​ർ​ത്തു ന​ൽ​കി​യി​ട്ടു​ണ്ട​ന്നും മാ​നേ​ജ്മെ​ന്റ് വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Workers were Dismissed from Shiruvani Estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.