സി.പി.എം കൂട്ടുകെട്ടിൽ പ്രതിഷേധം; ബി.ജെ.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് പ്രവർത്തകർ താഴിട്ടു

കുമ്പള: ബി.ജെ.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് ഒരുകൂട്ടം പ്രവർത്തകർ താഴിട്ടു. കുമ്പള ടൗണിൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള ഓഫിസാണ് ബി.ജെ.പിയുടെയും യുവമോർച്ചയുടെയും പോഷക സംഘടനകളുടെയും പ്രവർത്തകർ ചേർന്ന് താഴിട്ടത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം പാർട്ടി പ്രാദേശിക നേതൃത്വം സി.പി.എമ്മുമായി കൈകോർത്ത് സ്​ഥിരംസമിതി പദവികൾ പങ്കിട്ടെടുത്തതിൽ പ്രതിഷേധിച്ചാണ് നടപടി.

സി.പി.എം കൂട്ടുകെട്ടിനെതിരെ കുമ്പളയിൽ സി.പി.എമ്മി​െൻറ കൊലക്കത്തിക്കിരയായ മൂന്ന് ബി.ജെ.പി, യുവമോർച്ച പ്രവർത്തകരുടെ കുടുംബാംഗങ്ങർ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നുവത്രെ.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നത് ദോഷം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാർട്ടി ഇടപ്പെട്ട് ഈ ബന്ധം അവസാനിപ്പിക്കുമെന്നും സംസ്ഥാന കമ്മിറ്റി ഈ കുടുംബങ്ങൾക്ക് ഉറപ്പുനൽകിയിരുന്നുവത്രെ. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടികളില്ലാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.

ബി.ടി. വിജയ​െൻറ ബലിദിനമായ ചൊവ്വാഴ്ച സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം സംഘടിച്ചെത്തിയ പ്രവർത്തകർ അടഞ്ഞുകിടക്കുകയായിരുന്ന പാർട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് മറ്റൊരു പൂട്ടുകൂടിയിട്ട് പൂട്ടുകയായിരുന്നു.

Tags:    
News Summary - workers locked bjp office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.