രവിചന്ദ്രൻ

ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു; അപകടം ഡ്രിൽ ചെയ്യുന്നതിനിടെ

കൂറ്റനാട്: ആശാരിപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ആശാരിപ്പണിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. പാലക്കാട് മങ്കര കല്ലൂർ അമ്പലപ്പടി വീട്ടിൽ രവിചന്ദ്രൻ (53) ആണ് മരിച്ചത്.

കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തിൽ ഡ്രിൽ മെഷീൻ ഉപയോഗിച്ച് സ്ക്രൂ ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. കുഴഞ്ഞുവീണ രവിചന്ദ്രനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലിശ്ശേരി പൊലീസ് തുടർ നടപടി സ്വീകരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: അജയ്, അഞ്ജന, അമൽ.

Tags:    
News Summary - Worker dies after being electrocuted while doing carpentry work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.