ആയിരങ്ങൾക്ക് ആത്മീയവെളിച്ചം പകർന്ന് സൈനബ ഉമ്മ
ഹരിപ്പാട്: ഖുർആനിെൻറ ആത്മീയ വെളിച്ചം കുട്ടികൾക്ക് പകർന്നുനൽകി നാട്ടുകാരുടെ പ് രിയങ്കരിയാണ് ‘ഒാതിക്കുന്ന സൈനബ ഉമ്മ’ എന്ന കെ. സൈനബ. 20 വർഷത്തിലധികം വീടുകളിൽ പോയി കു ട്ടികളെയും സ്ത്രീകളെയും ഖുർആൻ പഠിപ്പിച്ചിരുന്നു ഈ ഉമ്മ. കാർത്തികപ്പള്ളി എരിക്കാ വ് കിഴക്ക് തോപ്പിൽ വീട്ടിൽ പരേതനായ ഇസ്മായിൽകുട്ടിയുടെ ഭാര്യയായ സൈനബ (71) ഒാച്ചിറ മനത്തേൽ കുന്നേൽ പീടികയിൽ അബ്ദുൽ റസാഖ്–കുഞ്ഞുമുത്ത് ദമ്പതികളുടെ മകളാണ്. ഡാണാപ്പടിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഭർത്താവ് മരിച്ചതോടെയാണ് കുടുംബം പുലർത്താൻ ഖുർആൻ അധ്യാപികയായത്.
പ്രഭാതനമസ്കാരം കഴിഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങും. പഠിതാക്കളുടെ വീട്ടിൽ എത്തിയാൽ ഉമ്മമാർ സ്വീകരിച്ച് ഭക്ഷണം നൽകും. ആറുമുതൽ 12 വരെ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് പഠിപ്പിക്കുക. ചെറിയ വരുമാനം ഇതിൽനിന്ന് ലഭിച്ചിരുന്നു. പാരായണ നിയമമനുസരിച്ച് (തജ്വീദ്) ഇൗണത്തിലാണ് ഖുർആൻ പഠിപ്പിക്കുന്നത്. 30 അധ്യായം (ജുസുഅ്) വരെ കാണാതെ പഠിപ്പിക്കും. ഡാണാപ്പടി, താമല്ലാക്കൽ, ഹരിപ്പാട്, കാർത്തികപ്പള്ളി എന്നീ ചുറ്റുവട്ടങ്ങളിൽ നടന്നുപോയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. രോഗങ്ങൽ അലട്ടിയതോടെ വീട്ടിൽപോയി പഠിപ്പിക്കുന്നത് നിർത്തി. എങ്കിലും ചിലരുടെ നിർബന്ധത്തിന് വഴങ്ങി അപൂർവമായി ചില വീടുകളിൽ ഖുർആൻ പഠിപ്പിക്കാൻ പോകാറുണ്ട്.
മകൻ സലീമും മകൾ സീനത്തും ഇപ്പോൾ കൂടെയുണ്ട്. സീനത്തിനെ ചൂനാട്ട് വിവാഹം കഴിച്ചയച്ചു. വെൽഡിങ് തൊഴിലാളിയായ സലീമിെൻറ കുടുംബത്തിനൊപ്പമാണ് താമസം. വീടിനടുത്തുള്ള കാർത്തികപ്പള്ളി-ഡാണാപ്പടി തോട് നീന്തി അക്കരെ എത്തിയാണ് ഹരിപ്പാട്ടും മറ്റും പോയിരുന്നത്. അന്ന് തോട്ടിലെ വെള്ളം കണ്ണീർപോലെ തെളിഞ്ഞതായിരുന്നു. ഇൗ തോട് മാലിന്യം നിറഞ്ഞതിൽ ഇൗ ഉമ്മക്ക് ദുഃഖമുണ്ട്. ഏഴാംക്ലാസ് വരെ പഠിച്ച സൈനബക്ക് വിധവ പെൻഷനല്ലാതെ മറ്റ് സർക്കാർ ആനുകൂല്യങ്ങളൊന്നുമില്ല. ആശുപത്രിയിൽനിന്ന് സൗജന്യമായി മരുന്ന് ലഭിക്കുന്നിെല്ലന്ന പരാതിയുമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.