തിരുവനന്തപുരം: വനിത കമീഷൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ വനം റേഞ്ച് ഓഫിസർക്ക് സസ്പെൻഷൻ. തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.എസ്. രഞ്ജിത്ത് കുമാറിനെയാണ് 1960ലെ സിവിൽ സർവീസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടം 10 പ്രകാരം സർവീസിൽ നിന്നും സസ്പെൻറ് ചെയ്തത്.
വനിതാ കമീഷൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ സുഗമമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് സസ്പന്റെ് ചെയ്തതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.