ആലപ്പുഴ: വനിതാ മതിലുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് നിലപാടിനെതിരെ എസ്.എൻ.ഡി.പി അധ്യക്ഷൻ വെള്ളാപ്പള്ളി. വനിതാ മതിലിനെ എൻ.എസ്.എസ് എതിർത്തത് ശരിയായില്ല. ജി. സുകുമാരൻ നായർ ദൂഷിത വലയത്തിൽ പെട്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിൽ ഒരു പാർട്ടിയുടേതല്ല. സർക്കാർ പരിപാടിയാണ്. കേരളത്തിൽ നവോത്ഥാനം പുനഃസ്ഥാപിക്കാൻ, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിെൻറ ശ്രമങ്ങളെ നമ്മൾ അനുകൂലിക്കണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
വനിതാ മതിൽ വർഗീയ മതിലാണെന്ന എൻ.എസ്.എസ് പ്രസിഡൻറ് ജി. സുകുമാരൻ നായരുടെ അഭിപ്രായത്തെ തള്ളിയ വെള്ളാപ്പള്ളി അദ്ദേഹം അത് പറയാൻ പാടില്ലായിരുന്നു എന്ന് പ്രതികരിച്ചു. നവോഥാനത്തിന് വേണ്ടി പ്രവർത്തിച്ച മഹാനായ മന്നം നയിച്ച ഒരു പ്രസ്ഥാനത്തിെൻറ നേതൃത്വത്തിലിരുന്ന് സുകുമാരൻനായർ അങ്ങനെ പറയാൻ പാടില്ല. വേറെ ഏതൊക്കെയോ ദൂഷിത വലയത്തിൽ പെട്ടാണ് അദ്ദേഹം അത്തരം പ്രസ്താവനകൾ നടത്തുന്നത്.
ഗുരുവചനങ്ങൾ സാക്ഷാത്കരിക്കാനാണ് വനിതാ മതിലിൽ പെങ്കടുക്കുന്നത്. ‘ജാതി-ഭേദം മത ദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന’ എന്ന് പറഞ്ഞ ഗുരുവിെൻറ സന്ദേശം കേരളത്തിൽ അടിയന്തരമായി ഉണ്ടാേകണ്ട സാഹചര്യമാണ്. കാരണം ഇന്ന് കേരളം മതവും ജാതിയും വർണവും പറഞ്ഞുകൊണ്ട് വലിയ തർക്കം നടക്കുന്ന അവസ്ഥയിലാണുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.