Posted On
date_range Updated On
date_range മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ
ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കോടതി റിമാൻഡ് ചെയ് തു. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിയുടെ ഭാര്യ രജനിയെയാണ് (36) ചെങ്ങന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ഭർത്താവ് ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ എം. സുധിലാലിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് റാന്നിയിലെ വാടക വീട്ടിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
2015ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നാണ് അന്ന് പൊലീസ് കണ്ടെത്തിയത്. ഇതിനകം അഞ്ച് തവണ യുവതി പലരോടൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു.
എസ്.ഐ ബിജു, എ.എസ്.ഐ ജോൺ പി. സാം, എ.എസ്.ഐ എ. അജിത്, വനിത സിവിൽ പൊലീസ് ഓഫിസർമാരായ രാജി, മായ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.