മാനന്തവാടി: പുൽപള്ളി ചേകാടിയിൽ ഭാര്യയെ ഭർത്താവും അയാളുടെ സുഹൃത്തും ചേർന്ന് ബലാത ്സംഗം ചെയ്തു. ഡിസംബർ 18ന് രാത്രിയാണ് സംഭവം. ഭർത്താവ് ഭാര്യയെ സുഹൃത്തായ ചേകാടി തോണിക്ക രയിൽ സുനിലിെൻറ വീട്ടിലെത്തിച്ച് ഇരുവരും ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തറിയിച്ചാൽ കൊന്നുകളയുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയശേഷം വീട്ടിലേക്ക് മടങ്ങി. അമ്മയെ അവശനിലയിൽ കണ്ടതിനെത്തുടർന്ന് മക്കൾ വിവരം അറിയിച്ചതനുസരിച്ച് പിതാവ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ബന്ധുക്കളോട് യുവതി പീഡനവിവരം പറഞ്ഞതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി. വൈദ്യപരിശോധന നടത്തി. ക്രൂരമായ പീഡനത്തിന് ഇരയായെന്ന റിപ്പോർട്ടിനെ തുടർന്ന് യുവതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
പൊലീസ് യുവതിയുടെ ഭർത്താവിെൻറ പേരിലും സുഹൃത്ത് പുൽപള്ളി ചേകാടി തോണിക്കടവിൽ സുനിലിെൻറ പേരിലും കേസ് രജിസ്റ്റർ ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പി കെ.പി. കുബേരെൻറ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി. പ്രതികളുടെയും ബന്ധുക്കളുടെയും വീടുകളിൽ നിരവധി തവണ റെയ്ഡുകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.