Posted On
date_range Updated On
date_range സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ കുറവ്. കഴിഞ്ഞ ദിവസത്തെ പ്രതിദിന ആവശ‍്യത്തിലും വൈകുന്നേരത്തെ ഉപയോഗത്തിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽ മഴയാണ് വൈദ്യുത ഉപയോഗം കുറയാനിടയായത്.
നിലവിൽ 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ‍്യസ് വരെ താപനില ഉയരാനുള്ള സാധ‍്യതയാണ് ഇപ്പോഴും മുന്നിൽ കാണുന്നത്. സമാനമായി കൊല്ലത്ത് 39 ഡിഗ്രി സെൽഷ‍്യസ് വരെയും കോട്ടയത്ത് 38 ഡിഗ്രി സെൽഷ‍്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. താപനില മുന്നറിയിപ്പിനോടൊപ്പം വേനൽ മഴ ലഭ‍്യമാവുമെന്നും പറയുന്നുണ്ട്. 26 വരെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കും. ഇത് കടുത്ത വേനലിന് ആശ്വസമേകും. അതേ സമയം ഉഷ്ണ തരംഗസാധ‍്യത മുന്‍ നിർത്തി പത്തനം തിട്ട ജില്ലയിൽ അവധിക്കാലക്ലാസുകൾ നിരോധിച്ച് കളക്ടർ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.