കോഴിക്കോട്: പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.ചാനിയംകടവ്-ശാന്തി നഗർ റോഡ് ജങ്ഷനിലെ കലുങ്കിനടിയിലായിരുന്നു ബോംബുകൾ. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ബോംബുകൾ പുറമേരി കുനിങ്ങാട് ക്വാറിയിലേക്ക് മാറ്റി നിർവീര്യമാക്കി. കഴിഞ്ഞ ദിവസം ഇവിടെ സി.പി.എം- ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.മേഖലയിൽ പൊലീസിന്റെ നേതൃത്വത്തിൽ കനത്ത നിരീക്ഷണമാണ് നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.