Posted On
date_range Updated On
date_range പതിനേഴുകാരനെ പീഡിപ്പിച്ചെന്ന്; കാസർകോട് യുവതിക്കെതിരെ പോക്സോ കേസ്
കാസർകോട്: പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ 36കാരിക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്‍റെ പരാതിയിലാണ് നടപടി. ഹൊസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് രാജപുരം പൊലീസിന് കൈമാറി. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
കാഞ്ഞങ്ങാട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പതിനേഴുകാരൻ. ഈ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36കാരിയുടെ പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. ഹൊസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.