തൃശൂർ: സംസ്ഥാനത്തെ ആദ്യ വനിത പൊലീസ് ബറ്റാലിയന് പരിശീലനം പൂര്‍ത്തിയാക്കി. തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നല്കി ബറ്റാലിയന് പുറത്തിറങ്ങും. സംസ്ഥാന പൊലീസ് സേനയിലെ വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് വനിത പൊലീസ് ബറ്റാലിയന് രൂപവത്കരിച്ചത്. ഒ
മ്പതു മാസത്തെ കമാന്‍ഡോ പരിശീലനവും നൈറ്റ് ഫയറിങ്ങും ഓണ്‍ലൈന്‍ ഇ-ലേണിങ് പരീക്ഷയും ദുരന്ത നിവാരണ പരിശീലനവും ഉള്‍പ്പെടെ അതിവിദഗ്ധ പരിശീലനമാണ് 578 വനിത ബറ്റാലിയന് അംഗങ്ങള്‍ക്ക് നല്‍കിയത്. പിസ്റ്റള്‍, ഓട്ടോമാറ്റിക് ഗണ്‍ എന്നിവക്ക് പുറമെ എ.കെ 47 ഉപയോഗിച്ചുള്ള പരിശീലനവും ലഭിച്ചു. 44 വനിത പൊലീസുകാര്‍ക്ക് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് മാതൃകയില്‍ പരിശീലനം നല്കി കേരളത്തിലെ ആദ്യ കമാന്‍ഡോ പ്ലാറ്റൂണും രൂപവത്കരിച്ചിട്ടുണ്ട്. എ.ഡി.ജി.പി ബി.സന്ധ്യയുടെ നിർദേശത്തിൽ ഡി.ഐ.ജി അനൂപ് കുരുവിള ജോണിെൻറ നിയന്ത്രണത്തിലായിരുന്നു പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.