Posted On
date_range Updated On
date_range രാജ് ഭവനു മുന്നിൽ പ്രതിഷേധ സംഗമവുമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ്
തിരുവനന്തപുരം: ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് രാജ് ഭവനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10.30 നായിരുന്നു പ്രതിഷേധ സമരം. സംഘ്പരിവാർ ഭരണത്തിനു കീഴിൽ സ്ത്രീകളും കുട്ടികളും അരക്ഷിതരാണെന്നും അവരുടെ നീതി സമരമുഖത്താണുള്ളതെന്നും വി.എ ഫായിസ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ, സംസ്ഥാന ട്രഷറർ സനീറ ബഷീർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സരസ്വതി വലപ്പാട്, ഉമൈറ, ജില്ലാ നേതാക്കളായ ജാസ്മിൻ, രമണി കൃഷ്ണൻ കുട്ടി, ആരിഫ ബീവി, രഞ്ജിത ജയരാജ്, ഷംല തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.