രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം VIDEO

തിരുവനന്തപുരം: സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം നടത്തി ആക്രമിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.

സെക്രട്ടേറിയറ്റിന് മുന്നിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. നിരവധി പുരുഷ മാധ്യമപ്രവർത്തകരും പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തി. സെക്രട്ടറി രാധാകൃഷ്ണനെ തൽസ്ഥാനത്ത് നിന്നും പ്രസ്ക്ലബ്ബ് പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് അംഗത്വം ഉപേക്ഷിക്കുന്നതായി മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Full View
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ​യും കു​ടും​ബ​ത്തെ​യും സ​ദാ​ചാ​ര പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ആക്രമിച്ചെന്ന പരാതിയിൽ എം. ​രാ​ധാ​കൃ​ഷ്ണ​ൻ ഇപ്പോൾ റിമാൻഡിലാണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ തി​രു​വ​ന​ന്ത​പു​രം പ്ര​സ് ​ക്ല​ബി​ൽ​നി​ന്നാ​ണ്​ സെ​ക്ര​ട്ട​റിയെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്​. മാധ്യമസ്ഥാപനം രാധാകൃഷ്ണനെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.

വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ എം. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ വ​നി​ത ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തിട്ടുണ്ട്.

Tags:    
News Summary - women journalist protest march to Press Club Thiruvananthapuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.