വിരട്ടൽ വേണ്ട; പി.സി ജോർജിനോട്​ വനിതകമ്മീഷൻ

തിരുവനന്തപുരം: വനിത കമ്മീഷനെതിരായി പരാമർശം നടത്തിയ പി.സി.ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി അധ്യക്ഷ എം.സി ജോസഫൈൻ. വനിത കമീഷനെതിരെ വിരട്ടൽ വേണ്ടെന്ന്​ ​ജോസഫൈൻ പറഞ്ഞു. സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന പ്രസ്​താവന പദവി മറന്നുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. കമീഷന്​ പ്രോസിക്യൂഷൻ അധികാരങ്ങളുള്ള കാര്യവും അവർ ജോർജിനെ ഒാർമിപ്പിച്ചു.

നിയമം നടപ്പാക്കാനല്ല, പേരെടുക്കാനാണ് വനിത കമീഷന്‍ ശ്രമിക്കുന്നതെന്ന്​  പി.സി ജോർജ്​ പരിഹസിച്ചിരുന്നു. ആക്രമണത്തിനിരയായ നടിയെ അവഹേളിച്ചെന്നുകാട്ടി സ്വമേധയ കേസെടുക്കാനുള്ള വനിത കമീഷ​​​െൻറ തീരുമാനത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ത​​​െൻറപേരില്‍ കേെസടുക്കുന്നതില്‍ ഭയമില്ലെന്നു പറഞ്ഞ പി.സി ജോര്‍ജ്, കമീഷനെ പരിഹസിക്കുകയും ചെയ്​തു. കമീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമീഷന്​ ആകില്ലല്ലോയെന്നും ജോർജി​​െൻറ പരിഹാസം.
 

Tags:    
News Summary - Women Commision against P.C george-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.