പാലക്കാട്: വനിതാമതിലിെൻറ പേരിൽ നിർബന്ധിത പണപ്പിരിവ് വിവാദം കൊഴുക്കുന്നു. സംഘ ാടകർ ശക്തമായി നിഷേധിക്കുകയും പിൻബലമായി വിഡിയോ പുറത്തുവിടുകയും ചെയ്തെങ്കിലും വ നിതാമതിലിന് നിർബന്ധിത പണപ്പിരിവ് നടക്കുന്നുവെന്ന ആരോപണം കൊഴുപ്പിച്ച് പ്രതിപക ്ഷം രംഗത്തെത്തി.
ക്ഷേമ പെൻഷൻ ലഭിച്ചവരിൽ നിന്ന് സി.പി.എം പ്രവർത്തകർ നിർബന്ധിത പണ പ്പിരിവ് നടത്തിയെന്ന ആരോപണം ഡി.സി.സി പ്രസിഡൻറ് ശ്രീകണ്ഠൻ പാലക്കാട് വാർത്ത സമ്മേള നത്തിൽ ഉന്നയിച്ചു. എന്നാൽ, നിർബന്ധിത പണപ്പിരിവല്ലെന്ന് വ്യക്തമാക്കി സി.പി.എം ജില്ല സെക്രട്ടറിയുടെ ഫേസ്ബുക്ക് പേജിൽ വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.
മലമ്പുഴ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ട പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ ക്ഷേമ പെൻഷൻ വാങ്ങുന്ന രണ്ട് വൃദ്ധകളിൽ നിന്ന് വനിതാമതിലിന് നൂറ് രൂപ വീതം സംഘാടകർ നിർബന്ധിത പിരിവ് വാങ്ങിയെന്ന ആരോപണം ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രശീതി സഹിതമായിരുന്നു വാർത്ത വന്നത്. പുതുശ്ശേരി, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിലാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പേരിൽ 100 രൂപയുടെ രസീതികൾ അച്ചടിച്ചിരിക്കുന്നത്. ഏരിയ കമ്മിറ്റി എന്നാണ് രസീതിൽ ഉപയോഗിച്ചിരിക്കുന്നത്.
രസീതി ഉപയോഗിച്ച് പലയിടത്തും പണപ്പിരിവ് നടക്കുന്നുണ്ടെന്നായിരുന്നു ആരോപണം. പുതുശ്ശേരിയിലേത് വ്യാജ ആരോപണമാണെന്നും പണം സ്വമേധയ നൽകിയതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടുകൊണ്ട് സി.പി.എം ജില്ല കമ്മിറ്റി കൈയോടെ മറുപടി നൽകി. എന്നാൽ, വിഡിയോ മുഖം രക്ഷിക്കാനാണെന്നും മന്ത്രിയും കലക്ടറുമടങ്ങുന്ന വനിതാമതിൽ സംഘാടക സമിതി നിർബന്ധിത പണപ്പിരിവിനെക്കുറിച്ച് മറുപടി പറയണമെന്നും ശ്രീകണ്ഠൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മതിലിെൻറ പേരിൽ ശുദ്ധ തട്ടിപ്പാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വകാര്യ പ്രസിലാണ് കൂപ്പൺ അച്ചടിച്ചിരിക്കുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക തട്ടിപ്പും പൊലീസ് അന്വേഷിക്കണം. കലക്ടർക്കും മന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വനിതാമതിലിനായി പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജില്ല കൺവീനർ പി. വിജയലക്ഷ്മി, ചെയർപേഴ്സൻ സുമലത മോഹൻദാസ് എന്നിവർ വ്യക്തമാക്കി. വനിതാമതിലിന് പണം പിരിക്കാൻ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല.
മതിലിനായി സ്ത്രീകളെ സംഘടിപ്പിക്കുക മാത്രമാണ് സമിതിയുടെ ചുമതല. വാഹനത്തിനായും മറ്റും ഏതെങ്കിലും പ്രാദേശിക ഘടകങ്ങൾ ചെറിയ തുക പിരിക്കുന്നുണ്ടായിരിക്കാമെന്നും എന്നാൽ, പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.