വഴിയരികിൽ പാർക്ക് ചെയ്ത ഓട്ടോയെ ഇടിച്ച് മുന്നോട്ട് നീങ്ങുന്ന കാറും ഇതിനിടയിൽനിന്ന്
ഓടിമാറുന്ന യാത്രക്കാരിയും. (സി.സി ടി.വി ദൃശ്യം)
തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് മുന്നിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഉണ്ടായ അപകടത്തിൽനിന്ന് വഴിയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.അമിതവേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചശേഷം മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും പരിക്കേറ്റു. ഈ സമയം ഒരു വഴിയാത്രക്കാരി പോകുന്നുണ്ടായിരുന്നു. ഇവർ ഇരു വാഹനങ്ങളുടെ ഇടയിൽനിന്ന് ഓടി മാറിയതിനാലാണ് തലനാരിഴക്ക് രക്ഷപ്പെടുന്നത്.
ഓട്ടോ ഡ്രൈവർ ചിറകണ്ടം സ്വദേശി പടിപ്പുരക്കൽ അബ്ദുൽ സമദിനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റാൻഡിൽ ഓട്ടോ കിടക്കുന്നതിനിടെ വേഗത്തിലെത്തിയ കാർ ഓട്ടോക്ക് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ഉള്ളിലകപ്പെടുകയും ചെയ്തു. സഹപ്രവർത്തകരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
സ്റ്റാൻഡിൽ ഉണ്ടായിരുന്നു ഒരു ഓട്ടോയിൽ ഉരസിയതിന് ശേഷമാണ് സമദിന്‍റെ ഓട്ടോ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മ്രാല സ്വദേശി ബിജുവാണ് കാർ ഓടിച്ചിരുന്നതെന്നും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.