നിരന്തരമായി പീഡനശ്രമം, മകനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കനാലില്‍ തള്ളി മാതാവ്

ന്യൂഡല്‍ഹി: ബന്ധുക്കൾക്കു നേരെ നിരന്തരമായി പീഡന ശ്രമങ്ങൾ നടത്തിയ മകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളി മാതാവ്. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ ഈമാസം 13 നാണ് സംഭവം. ബന്ധുക്കളുടെ സഹായത്തോടെയാണ് 57 -കാരിയായ ലക്ഷ്മി ദേവി 35-കാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ചു കഷ്ണങ്ങളാക്കിയതെന്ന് പ്രകാശം പൊലീസ് സൂപ്രണ്ട് എ.ആർ. ദാമോദർ പറഞ്ഞു.

ശ്യാം പ്രസാദ് നിരവധി തവണ ബന്ധുക്കള്‍ക്ക് നേരെ പീഡന ശ്രമം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടാലിയും മറ്റ് കൂര്‍ത്ത ആയുധങ്ങളും ഉപയോഗിച്ചാണ് ലക്ഷ്മി മകനെ കൊലപ്പെടുത്തിയത്.

ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കു നേരെയാണ് ശ്യാം പ്രസാദ് പലപ്പോഴായി പീഡന ശ്രമം നടത്തിയിട്ടുള്ളത്. ശ്യാം പ്രസാദ് അവിവാഹിതനാണ്. മൃതദേഹം അഞ്ചു കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി ഗ്രാമത്തിലെ നഗലഗാണ്ടി കനാലില്‍ തള്ളുകയായിരുന്നു.

ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ബി.എൻ.എസ് സെക്ഷൻ 103(1), 238 എന്നിവ പ്രകാരം കേസെടുത്തിരിക്കയാണ്. 

Tags:    
News Summary - Woman Kills Son, Dismembers Body For Rape Attempt On Aunts In Andhra: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.