തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പരിസമാപ്തിയിലേക്ക് എത്തുമ്പോൾ എടുത്തുപറയാനുള്ളത് വേദികളിലെല്ലാം അനുഭവപ്പെടുന്ന തിരക്ക് തന്നെയാണ്. ആദ്യ ദിവസം മുതൽ തന്നെ വലിയ തിരക്കാണ് വേദികളിലെല്ലാം അനുഭവപ്പെട്ടത്. സമാപനസമ്മേളനം നടക്കുന്ന ഒന്നാം വേദിയിൽ നടൻ മോഹൻലാൽ കൂടി എത്തുന്നതോടെ തിരക്ക് ഉച്ചസ്ഥായിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിലെ വേദി ഒന്നിൽ വെച്ചാണ് സമാപനം. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും.
മോഹൻലാൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലക്കുള്ള സ്വർണ്ണക്കപ്പ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും മോഹൻലാലും ചേർന്നാണ് വിജയികൾക്ക് സമ്മാനിക്കുക.
ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.