നഫ്​ല

19കാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; ഡയറി കണ്ടെത്തി, പരാതിയുമായി കുടുംബം

പത്തിരിപ്പാല (പാലക്കാട്​): മങ്കര മാങ്കുറുശ്ശിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്​ദുറഹിമാൻ-കമറുലൈല ദമ്പതികളുടെ മകളും മാങ്കുറുശ്ശി കക്കാട് അത്താണിപറമ്പിൽ മുജീബി​െൻറ ഭാര്യയുമായ നഫ്​ലയാണ് (19) മരിച്ചത്​. വ്യാഴാഴ്ച രാത്രി 8.30നാണ് മുജീബി​െൻറ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സംഭവസമയം മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ എത്തി നഫ്‌ലയെ പലതവണ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് കിടപ്പുമുറിയിലെ വാതിൽ പൊളിച്ച് തുറന്നപ്പോഴാണ് സംഭവം കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.

നഫ്​ലയുടെ സഹോദരൻ നഫ്സലി​െൻറ മൊഴിയിൽ മങ്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആർ.ഡി.ഒ രാധാകൃഷ്ണ​െൻറയും ഡിവൈ.എസ്.പി ഹരിദാസ​െൻറയും സാന്നിധ്യത്തിൽ തുടർനടപടികൾ സ്വീകരിച്ചു.

നഫ്​ല വ്യാഴാഴ്ച വൈകീട്ട് നാലിന് സഹോദരിയെ വിളിച്ചിരുന്നതായി നഫ്സൽ പറഞ്ഞു. നഫ്‌ലയുടെ ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭർതൃവീട്ടിൽ ഭർത്താവ് ഒഴികെയുള്ളവരിൽനിന്ന്​ മാനസിക പീഡനമേൽക്കാറു​െണ്ടന്ന് സഹോദരൻ നഫ്സൽ പറഞ്ഞു.

വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ടും മനോവിഷമമുണ്ടായിട്ടു​െണ്ടന്നും മങ്കര പൊലീസ് പറഞ്ഞു. ഗർഭധാരണത്തിനുള്ള ചികിത്സക്കിടയിലാണ് നഫ്‌ലയുടെ മരണം. ശനിയാഴ്ച ഡിവൈ.എസ്പിക്ക് പരാതി നൽകുമെന്ന്​ സഹോദരൻ നഫ്സൽ പറഞ്ഞു. മൃതദേഹം നഫ്‌ലയുടെ സ്വദേശമായ ഉമ്മിനിയിൽ എത്തിച്ച് ഖബറടക്കി.

Tags:    
News Summary - Woman hanged at husband's house; Diary found, brother with complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.