പ്രതീകാത്മക ചിത്രം

വീടുവിട്ടിറങ്ങിയ യുവതിയെ കാടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

വയനാട്: ഗൂഡല്ലൂരിനടുത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്. കഴിഞ്ഞ 11ാം തീയതി കുടുംബകലഹത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാര്‍വ്വതി. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തിലായിരുന്നു വീട്ടുക്കാർ. എന്നാൽ ബന്ധുവീട്ടില്‍ എത്തിയിട്ടില്ലെന്നറിഞ്ഞ വീട്ടുക്കാർ തെരച്ചിൽ തുടങ്ങി. വീടിനടുത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ഉള്‍വനത്തിലായി ചിതറിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരിഭ്രാന്തരായ ബന്ധുക്കള്‍ ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു.

Tags:    
News Summary - Woman found murdered in forest after leaving home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.